പമ്പയാറിന് കുറുകെ കല്ലിശ്ശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ പമ്പയാറിൽ നിന്നായി ആണ് ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. ചൂണ്ടയിടാൻ എത്തിയവർക്ക് ചൂണ്ടയിൽ കുടുങ്ങിയ നിലയിൽ ചാക്ക് ലഭിക്കുകയായിരുന്നു. ......
മദ്യലഹരിയിൽ കാർ ഓടിച്ചെത്തിയ യുവതി റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കോട്ടയം ചിങ്ങവനത്താണ് സംഭവം.......
പ്രശസ്ത ചിത്രകാരന് ടി.ആര്. ഉദയകുമാറിന്റെ കലാജീവിതത്തെ അടയാളപ്പെടുത്തുന്ന, 'ഉദയകുമാറിന്റെ ചിത്രകല: വര്ത്തമാനകാലത്തിന്റെ സ്വപ്നവ്യാഖ്യാനങ്ങള്' എന്ന പുസ്തകം പ്രകാശനം ചെയ്തു. ......
കോട്ടയം : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (MGOCSM) കേന്ദ്ര ട്രഷററായി ഷിബു പി അബ്രഹാമിനെ പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ നിയമിച്ചു. ......
കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട.
ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ.
കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ് കോട്ടയം ഇ ഐ & ഐ ബി പാർട്ടിയും കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ആർ ദർശകും സംഘവും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാരാപ്പുഴ - തിരുനക്കര റോഡിൽ എക്സൈസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു.
ഇതിനിടെയാണ് കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിന് മുൻവശം വച്ച് പ്രൈവറ്റ് ഓട്ടോ റിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു വന്നത്.
2250 പാക്കറ്റുകളിലായി 45 കിലോ ഹാൻസാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇയാൾക്കെതിരെ 10000/-രൂപ പിഴ ചുമത്തി കേസ് എടുത്തു. ......
കോട്ടയം : ക്രൈസ്തവർ പരിശുദ്ധാത്മ പുതുക്കപ്പെരുന്നാളായ പെന്തിക്കോസ്തി ആചരിക്കുന്നു. മലങ്കരസഭാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയെത്തുടർന്ന് പ്രത്യേക ശുശ്രൂഷകൾ നടക്കും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. ......
കോട്ടയം: സാമൂഹിക പ്രവർത്തകനായിരുന്ന ഡിജോ കാപ്പനെ അനുസ്മരിക്കാൻ സുഹൃത്തുക്കൾ സിഎംഎസ് കോളജിൽ ഒത്തുകൂടുന്നു. മെയ് 26 ചൊവ്വാഴ്ച്ച വൈകിട്ട 4.30ന് കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ......
കോട്ടയം : വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, ആശാപ്രവർത്തകരെ ചേർത്തുപിടിക്കൽ, സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കൽ തുടങ്ങി പ്രതീക്ഷാനിർഭരമായ തുടക്കമാണ് ശ്രീ.വി.ഡി.സതീശൻ സർക്കാരിന്റേത്. ദീർഘദൂരയാത്രകൾക്ക് വേഗപ്പാതകൾ എന്ന മുൻസർക്കാരിന്റെ ആശയം മികച്ചതായിരുന്നെങ്കിലും കൃത്യമായ പഠനത്തിന്റെ കുറവാണ് പദ്ധതിക്ക് തിരിച്ചടിയായത്. ......
അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ......